ഐഎഫ്എഫ്കെ പ്രീമിയറിലൂടെ ശ്രദ്ധേയമായ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. നീസ്ട്രീം, കേവ്, മെയിന്‍സ്ട്രീം ടിവി, റൂട്ട്സ്, സൈന പ്ലേ, കൂടെ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഈ മാസം 21നാണ് ചിത്രത്തിന്റെ റിലീസിങ്. ഒരു കാറിനുള്ളില്‍ രണ്ട് കഥാപാത്രങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയാണ് ചിത്രം.
എഡിറ്റിംഗ് ഇല്ലാതെ 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ട് ആണ് സിനിമ. റിമ കല്ലിങ്കലും ജിതിന് പുത്തഞ്ചേരിയുമാണ് ചിത്രത്തിലെ മരിയ, ജിതിന് എന്നീ രണ്ട് കഥാപാത്രങ്ങളായി എത്തുന്നത്. ഡോൺ പാലത്തറയാണ് ചിത്രത്തിന്റെ സംവിധായകൻ. ശവം, വിത്ത്, 1956 മധ്യതിരുവിതാംകൂര്‍, എവരിതിംഗ് ഈസ് സിനിമ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോൺ പാലത്തറ ഒരുക്കുന്ന ചിത്രമാണ് ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക