സ്ത്രീ സുരക്ഷാ ഉറപ്പാക്കുന്നതിനായി കേരള പോലീസിന്റെ പുതിയ സംരംഭമാണ് പിങ്ക് പ്രൊട്ടക്ഷൻ.ഇതിന്റെ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കമാകുകയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും.മാന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പദ്ധതി നിലവിൽ വരും.നാളത്തെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്,മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
സൈബര്‍ ലോകത്തിലെ അതിക്രമങ്ങള്‍,സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍,പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.സ്ത്രീകൾ അനുഭവിക്കുന്ന പലതരത്തിലുള്ള പീഡനങ്ങളും പോലീസ് അറിയുന്നത് പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ്.
പീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയില്‍പ്പെടുന്നു.വീടുകളിൽ നേരിട്ട് പോയി ഗാര്‍ഹികപീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല.ശേഖരിച്ച വിവരങ്ങൾ ഇവര്‍ മേല്‍നടപടികള്‍ക്കായി സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക