വിദ്യാര്‍ഥിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ 58കാരൻ അറസ്റ്റിൽ. കാക്കൂര്‍ പൊലീസാണ് പുല്ലാളൂര്‍ ചൊവ്വഞ്ചേരി പറമ്പില്‍ കോയിപറമ്പത്ത് ബാബു എന്ന 58കാരനെ പിടികൂടിയത്. മൂന്നാഴ്ച മുൻപാണ് പതിനാറുകാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി ഉയർന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതി കാക്കൂര്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
കുട്ടി ആരോടും സംസാരിക്കാത്തതിനെ തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. പ്രതിയെ പിടികൂടാത്തതിനെതിരെ നാട്ടുക്കാർ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് പോക്സൊ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക