തൃശൂര്‍: മണ്ണുത്തി ദേശീയ പാതയില്‍ അത്യാഹിത വിഭാഗങ്ങള്‍ക്കായി ട്രോമാ കെയര്‍ യൂനിറ്റ് ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന് വ്യക്തമാക്കി. ഒല്ലൂക്കര ബ്ലോക്കില്‍ ഓക്സിജന്‍ കോണ്‍സന്റേറ്ററുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒല്ലൂക്കര ബ്ലോക്കിലേക്ക് നാല് ഓക്സിജന്‍ കോണ്‍സന്റേറ്ററുകളും 10 മൊബൈല്‍ ഫോണുകളും നല്‍കിയത് മാക്സ് വാല്യൂ എംഡി ഗിരീഷാണ്. ഒല്ലൂക്കര ബ്ലോക്കിലെ മാടക്കത്തറ, നടത്തറ,പാണഞ്ചേരി, പുത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായി ഓരോ ഓക്സിജന്‍ കോണ്‍സന്റേറ്ററുകള്‍ വീതം നല്‍കും എന്നറിയിച്ചു.
പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്മെന്റ് സ്കൂളിലെ ഡിവൈസ് ലൈബ്രറിയിലേക്കാണ് 10 മൊബൈല്‍ ഫോണുകള്‍ നല്‍കിയത്.
കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പരുപാടി നടന്നത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. രവി അധ്യക്ഷത നിർവഹിച്ചു. ചടങ്ങില്‍ സിനിമ താരം ജയകൃഷ്ണന് മുഖ്യാതിഥിയായി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.രവീന്ദ്രന്, ശ്രീവിദ്യ രാജേഷ്, ഇന്ദിര മോഹന്‍ പുത്തൂര്‍ വൈസ് പ്രസിഡന്റ് അശ്വതി സുനിഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക