രാജ്യത്ത് ഹരിയാനയിലും ഗോവയിലും കോവിഡ് നിയന്ത്രണങ്ങൾ നീട്ടി. ഒരാഴ്ചകൂടിയാണ് നിയന്ത്രണങ്ങൾ നീട്ടി നൽകിയത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിതിഗതികൾ മോശമല്ല. മഹാരാഷ്ട്രയില്‍ ഒന്‍പതിനായിരം പേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. മാത്രമല്ല, 180 മരണവും ഒരു ദിവസം റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിലും കോവിഡ് രോഗബാധ ചെറിയ തോതിൽ രൂക്ഷമാകുന്നുണ്ട്. 2079 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഒപ്പം തന്നെ 29 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകള്‍ ഇന്ന് തുറക്കും
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഹരിയാനയിലും ഗോവയിലും നിയന്ത്രണങ്ങൾ നീട്ടുന്നത്. ജൂലൈ 26ന് രാവിലെ 7 മണി വരെയാണ് ഗോവയില്‍ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചു കൊണ്ട് ബാറുകളും റസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജൂലൈ 27 വരെയാണ് ഹരിയാനയില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക