സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകള്‍ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് വേണം സ്കൂളുകളുടെ പ്രവർത്തനമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ അറിയിപ്പ് നൽകി. ഡ്രൈവിംഗ് സ്കൂളിലെ പരിശീലന വാഹനത്തിൽ ഇന്‍സ്ട്രക്ടർ ഒഴികെ ഒരു പഠിതാവിനെ മാത്രമായിരിക്കും അനുവദിക്കുക. കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പഴവും പഞ്ചസാരയുംമാത്രം മതി, തയ്യാറാക്കാം ഒരു ടേസ്റ്റി പഴംജാം
കോവിഡ് സാഹചര്യത്തിൽ പൂട്ടിയിട്ട ഡ്രൈവിംഗ് സ്കൂളുകൾ ഇന്ന് തുറക്കുകയും ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കും. അതാത് സ്ഥലങ്ങളിൽ എന്നാണ് ടെസ്റ്റ് ആരംഭിക്കുന്നതെന്ന് സ്ഥലം ആര്‍ടിഒ സബ് ആര്‍ടിഒകളുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക