പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പാർലമെന്റിന്റെ ചട്ടത്തെ അടിസ്ഥാനപ്പെടുത്തുമ്പോൾ ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സഭയിൽ വൈദ്യുതി ഭേദഗതി ബില്‍, പ്രതിരോധ സർവീസ് തുടങ്ങി പുതിയ 17 ബില്ലുകള്‍ അവതരിപ്പിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി നീട്ടി ഹരിയാനയും ഗോവയും
സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷി യോഗത്തിൽ തന്നെ പ്രധാനമന്ത്രി ഇക്കാര്യത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയിരുന്നു. അതേസമയം, പാർലമെന്റിന് പുറത്ത് നടക്കാനിരിക്കുന്ന കർഷക സമരം മോദിസർക്കാരിന് തലവേദനയാകുമെന്നതിൽ സംശയമില്ല. ഉപരോധസമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിനാൽ തന്നെ ഇന്ന് ഈ വിഷയം ഉന്നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക