കുവൈറ്റിൽ വനിതാ സ്പോണ്‍സറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രവാസി ഡ്രൈവർ അറസ്റ്റിൽ. ബംഗ്ലാദേശ് സ്വദേശിയാണ് പിടിയിലായത്. മൂന്ന് മാസം മുമ്പ് സൗത്ത് സുറ ഏരിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇയാള്‍ക്കെതിരെ സ്പോണ്സര് പരാതി നല്‍കിയിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതി കുത്തിയതായും സ്പോണ്‍സറുടെ പരാതിയിലുണ്ട്. ഗുരുതരമായി പരിക്കേറ്റ സ്പോണ്സര് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക