മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്ക് മികച്ച പ്രേക്ഷക പ്രതികണത്തോടൊപ്പം തന്നെ വിമർശനങ്ങളും ഏറ്റുവാങ്ങി ക്കൊണ്ടിരിക്കുകയാണ്.
സംഭവത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടി മാലാ പാർവ്വതി. മഹേഷിന് ചെയ്യാൻ പറ്റുന്ന പറയാൻ തോന്നുന്ന രീതിയിൽ സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. വിമർശിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്, വിമർശിക്കട്ടെ സിനിമകളുണ്ടാകട്ടെ. വിമർശനവും ചർച്ചയും നമ്മുടെ നാട്ടിലുള്ളതാണ്.
അദ്ദേഹം പറയുന്നത് ഇവിടെ വർഗീയ കലാപമുണ്ടാക്കുന്നത് സർക്കാരും പൊലീസും ചേർന്നിട്ടാണ് അല്ലാതെ മനുഷ്യർ തമ്മിൽ അങ്ങനെ യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ്.
നേരത്തെ ആഷിഖ് അബു ചെയ്യാനിരുന്ന സിനിമക്ക് നേരെ സംഘപരിവാർ എന്തൊരു ബഹളമായിരുന്നു. സിനിമ തുടങ്ങും മുമ്പേ വിമർശനമുണ്ടായില്ലേ. ഇതൊരു ജനാധിപത്യ രാജ്യമാണ്.
ഇവിടെ ആൾക്കാർക്ക് സിനിമ ചെയ്യാമല്ലോ! നിങ്ങൾ വിമർശിക്കൂ, ചോദ്യങ്ങൾ ഉന്നയിക്കൂ, പക്ഷേ സിനിമ ചെയ്യരുത് എന്ന് പറയരുത്. സിനിമയുടെ ഉള്ളടക്കം അദ്ദേഹത്തിന്റെ മാത്രം സ്വാതന്ത്ര്യമല്ലേയെന്ന് മാലാപാർവ്വതി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക