ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും ലോക്കഡൗണിൽ ഇളവുകൾ.അതിനോടനുബന്ധിച്ച് കടകള്‍ക്ക് ഇന്ന് രാത്രി 8 മണി വരെ പ്രവര്‍ത്തനാനുമതിയുണ്ട്.ലോക്കഡൗണിൽ ഇളവുകൾ നൽകിയെങ്കിലും സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്.സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിൽ കൂടി തിരക്കുകൾ നിയന്ത്രിക്കുന്നതിന് വേണ്ടി കർശന നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്.
ടി പി ആർ നിരക്ക് 10 ശതമാനം തുടരുന്ന സാഹചര്യത്തിൽ ലോക്കഡൗണിൽ ഇളവുകൾ നൽകിയതിനെതിരെ ഐ എം എ രംഗത്ത് വന്നിരുന്നു.രോഗ വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം തെറ്റാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രധാനപ്പെട്ട തീര്‍ത്ഥാടന യാത്രകള്‍ മാറ്റി വച്ച സാഹചര്യത്തില്‍ കേരളത്തിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും ഇളവ് ഉടന്‍ പിന്‍വലിക്കണമെന്നും ഐഎംഎ പറഞ്ഞിരുന്നു.എങ്കിലും ഇളവുകളിൽ സർക്കാർ മാറ്റങ്ങൾ നിലവിൽ കൊണ്ട് വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക