എത്ര വില കൊടുത്ത് ഫേഷ്യൽ ചെയ്താലും വേണ്ട വിധം തുടർപരിചരണം ലഭിച്ചില്ലെങ്കിൽ പ്രതീക്ഷിച്ച ഫലം കിട്ടാതെ പോകും. ഫേഷ്യൽ ചെയ്ത് പുറത്തിറങ്ങുമ്പോൾ മുതൽ തിരികെ വീട്ടില് എത്തിയശേഷവും കൃത്യമായ പരിപാലനം ആവശ്യമാണ്.
ഫേഷ്യലിനു ശേഷം ചർമത്തിന് ഇണങ്ങുന്ന ഫേസ് വാഷ് ആഴ്ചയിൽ രണ്ടു ദിവസം ഉപയോഗിച്ചാൽ ഫേഷ്യലിന്റെ ഫലം കൂടുതൽ കാലം നിലനിൽക്കും.ഫേഷ്യൽ ചെയ്ത് പുറത്തിറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടണം.
ഫേഷ്യൽ ചെയ്ത ശേഷം 24 മണിക്കൂർ സോപ്പ് ഉപയോഗിക്കരുത്. ഫേഷ്യലിന്റെ ഗുണം കൂടുതൽ കാലം നിലനിൽക്കാൻ മുഖത്തിന് ഇണങ്ങുന്ന ഡേ ക്രീമും നൈറ്റ് സിറവും ഒരു നേരം ഉപയോഗിക്കാം. ഫേഷ്യലിന് ശേഷം മുഖത്തു തേൻ പുരട്ടുന്നത് ചർമത്തിന്റെ വരൾച്ച അകറ്റും.ഓട്സ് ഉപയോഗിച്ചുള്ള ഫേസ്പാക്കുകൾ ആഴ്ചയി ൽ ഒരു ദിവസം ഇടുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക