സംസ്ഥാനത്ത് ഇന്ന് മുതൽ സിനിമാ ചിത്രീകരണം തുടങ്ങാം. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവക്കേണ്ടിവന്ന സിനിമാ ചിത്രീകരണങ്ങളെല്ലാം തുടങ്ങുവാൻ ഇതോടെ തീരുമാനമായിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനായി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ മുപ്പത് ഇന നിർദേശങ്ങളാണുള്ളത്. ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നതിനായി നാല്പത്തിയെട്ട് മണിക്കൂര്‍ മുൻപ് ടെസ്റ്റ് ചെയ്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന ഫലം, വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് എന്നിവ വേണം.
മാത്രമല്ല, ലൊക്കേഷന്‍ വിശദാംശങ്ങളും ആവശ്യമാണ്. ഇത്തരം വിശദാംശങ്ങൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഫെഫ്ക എന്നിവയിലേക്ക് മെയില്‍ അയക്കേണ്ടതാണ്. ഷൂട്ടിംഗ് സ്ഥലത്ത് സന്ദർശകരെ ഒഴിവാക്കണം. ലൊക്കേഷന്‍ സ്ഥലത്ത് നിന്നോ താമസ സ്ഥലത്തു നിന്നോ പുറത്തു പോകരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്‍ഡോര്‍ ഷൂട്ടിംഗിനാണ് നിലവില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍, ഒ ടി ടി പ്ലാറ്റ്ഫോം ഉള്‍പ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാർഗനിർദേശങ്ങൾ ബാധകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക