തൃശൂർ മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കോളേജിലെ അൻപത് എംബിബിഎസ് വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വിദ്യാർഥികൾക്ക് കോവിഡ് രോഗബാധ കണ്ടെത്തിയത്. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിലെ ശസ്ത്രക്രിയ കഴിഞ്ഞ 10 രോഗികൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രാത്രിയിലെ സൗജന്യ ഡാറ്റ ഓഫര്‍ പുറത്തിറക്കി ബിഎസ്എന്‍എല്‍
തുടർന്ന് വിദ്യാർഥികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 75 വിദ്യാർഥികൾ ക്വാറന്റീനിൽ പ്രവേശിച്ചു. അതേസമയം, വിദ്യാർഥികൾ എല്ലാവരും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ആശുപത്രി വളപ്പിൽ തന്നെ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക