മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് മമ്മൂട്ടി എസ് എന്‍ സ്വാമി കൂട്ടുകെട്ട് . ചക്കരയുമ്മ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഒന്നിച്ച ഈ കൂട്ടുകെട്ടിന് വമ്പന്‍ മൈലേജ സമ്മാനിച്ചത് ഒരു സി ബി ഐ ഡയറികുറിപ്പ് എന്ന സൂപ്പര്‍ ഹിറ്റ് കെ മധു ചിത്രമാണ്. പിന്നീട് ആ സിനിമയുടെ തന്നെ രണ്ടും മൂന്നും നാലും ഭാഗങ്ങളും എസ് എന്‍ സ്വാമി. രചിച്ചു.
അത് കൂടാതെ ഓഗസ്റ്റ് ഒന്ന്, ചരിത്രം, കാര്‍ണിവല്‍, അടിക്കുറിപ്പ്, മൗനം സമ്മതം, കളിക്കളം, പരമ്പര, അടയാളം, സൈന്യം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, ആയിരം നാവുള്ള അനന്തന്, ഒരാള്‍ മാത്രം, ദി ട്രൂത്, ബല്‍റാം വേഴ്സസ് താരാദാസ്, ഓഗസ്റ്റ് പതിനഞ്ചു എന്നീ ചിത്രങ്ങളും മമ്മൂട്ടി നായകനായി സ്വാമി ഒരുക്കി.
ഇപ്പോള്‍ സി ബി ഐ സീരിസിലെ അഞ്ചാം ചിത്രത്തിനായി വീണ്ടും ഒന്നിക്കാന്‍ പോവുകയാണ് ഈ ടീം. എന്നാല്‍ ആദ്യ കാലത്തു സ്വാമി എഴുതിയ കുടുബ കഥകള്‍ പലതും മമ്മൂട്ടിക്ക് അത്ര താല്പര്യമില്ലായിരുന്നു എന്ന് പറയുകയാണ് അദ്ദേഹം.
കാരണം, നായകന്റെ ഹീറോയിസത്തിനു പ്രാധാന്യം ഒന്നുമില്ലാതിരുന്ന ആ ചിത്രങ്ങള്‍ നായകന്റെ പേരില്‍ ഓടിയ ചിത്രങ്ങള്‍ ആയിരുന്നില്ല എന്നും സ്വാമി പറയുന്നു.
പക്ഷെ തന്റെ ചിത്രങ്ങളില്‍ എന്നിട്ടും മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരുന്നതിനെ കുറിച്ച്, അദ്ദേഹം തന്നെ പറഞ്ഞിരുന്നത്, സ്വാമിയുടെ ചിത്രങ്ങളില്‍ താന്‍ അഭിനയിക്കുന്നത് തിരക്കഥയുടെ ഗുണം കൊണ്ടൊന്നുമല്ല, എന്തോ ഭാഗ്യത്തിന് സ്വാമി രചിക്കുന്ന ചിത്രങ്ങള്‍ ഒക്കെ ഓടുന്നത് കൊണ്ടാണെന്നു എന്നാണ്.
ഓടുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആണ് താല്പര്യം എന്നത് കൊണ്ട് സ്വാമിയുടെ സിനിമകളില്‍ അങ്ങ് അഭിനയിക്കുന്നു എന്നെ ഉള്ളുവെന്നും മമ്മൂട്ടി തന്നോട് പറഞ്ഞെന്നു എസ് എന്‍ സ്വാമി വെളിപ്പെടുത്തുന്നു. എന്തായാലും മമ്മൂട്ടിയുടെ ആ തുറന്നു പറച്ചില് തനിക്കു ഇഷ്ടമാണെന്നും സ്വാമി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക