ഡല്‍ഹി: ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്ന ഹരിയാന സ്വദേശിയായ 11 വയസ്സുകാരന് പക്ഷിപ്പനി ബാധിച്ച് മരിച്ചു.
പക്ഷിപ്പനി ബാധിച്ചുള്ള ആദ്യത്തെ മരണമാണിത്. അര്‍ബുദരോഗിയായ സുശീല്‍ എന്ന കുട്ടിയെ ന്യൂമോണിയ ബോധയെത്തുടര്‍ന്ന് ജൂലൈ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് എച്ച്5എന്‍1 ( പക്ഷിപ്പനി) സ്ഥിരീകരിച്ചത്. കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക