റിയാദ് :വീസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി സൗദി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സൗദിയിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഇതിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ സൗദി വീസക്കാരായ പ്രവാസികളുടെ ഇഖാമ , റീ എന്‍ട്രി കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി.
അതെ സമയം വീസ കാലാവധി നീട്ടുന്നതിനായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ അടക്കം ഒൻപതോളം രാജ്യങ്ങൾക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക