നടുവേദന ഉണ്ടാകുന്നതിനു പല കാരണങ്ങൾ ഉണ്ടാകും. അതിൽ 80ശതമാനം നടുവേദനയും പെട്ടന്നു ഉണ്ടാകുന്നതല്ല. ചെറിയ ക്ഷതങ്ങൾ നടുവിന്റെ പേശികൾക്കോ ലീഗ്മെന്റിനോ ഡിസ്കിനോ മിക്കവാറും സംഭവിക്കാറുണ്ട്. ഇത് പിന്നീട് നടുവേദനയായി മാറുകയാണ് പതിവ്.
നടുവേദന ഒഴിവാക്കാനായി ശ്രദ്ധിക്കാം ഈ എട്ടുകാര്യങ്ങൾ
1. അചിൽ ആദ്യത്തേതും ശ്രദ്ധിക്കേണ്ടതും വ്യായാമമാണ്. വ്യായാമക്കുറവ് നടുവേദനയ്ക്ക് പ്രധാന കാരണം. ശരീരം അനങ്ങാതിരുന്നാൾ നടുവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദിവസവും അരമണിക്കൂർ എങ്കിലും നടക്കണം. അല്ലെങ്കിൽ നീന്തൽ, ജോഗിങ് ഇവ ഏതെങ്കിലും ശീലിക്കാവുന്നതാണ്.
2. ഇരുന്ന് ജോലി ചെയ്യുന്നവർ ഒരു മണിക്കൂർ എങ്കിലും ഇടവിട്ട് നീണ്ട് നിവരുകയും ചെറുതായി നടക്കുകയും ചെയ്യണം. ഒരേ രീതിയിൽ ദീർഘ നേരം ഇരിക്കരുത്.
3. കിടപ്പിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കിടപ്പിന്റെ പ്രത്യേകത ചിലപ്പോൾ നടുവേദനയ്ക്ക് കാരണമാകാം. കിടക്കുമ്പോൾ ഉറപ്പുള്ളതും നിരപ്പായതുമായ ബെഡിൽ കിടക്കുക. തലയിണ ഉപയോഗിക്കാത്തതാണ് ഉത്തമം. കിടക്ക നട്ടെല്ലിന്റെ സ്വാഭാവികമായ വളവുകളെ ബാലപ്പെടുത്തുന്നതായിരിക്കണം.
4. കിടന്നിട്ട് എഴുനേൽക്കുമ്പോൾ ഒരു വശം തിരിഞ്ഞ് എഴുനേൽക്കാൻ ശ്രദ്ധിക്കണം.
5. വാഹനം ഓടിക്കുമ്പോൾ നിവർന്നിരുന്ന് ഓടിക്കണം. ഇടുപ്പും മുട്ടും സാമാന്തരമായി വരുന്ന വിധം സീറ്റ് ക്രമീകരിക്കണം.
6. സ്ത്രീകൾ പരമാവധി ഹീൽസ് കുറഞ്ഞ ചെരുപ്പുകളും ഷൂസും ധരിക്കുക.
7. ഭാരമെടുക്കുമ്പോൾ രണ്ട് മുട്ടും മടക്കി നടുവ് കുനിയാതെ ഭാരം ശരീരത്തോട് പരമാവധി ചേർത്ത് പിടിച്ച് എടുക്കുക.
8. കൂടുതൽ നേരം അടുക്കളയിൽ പാത്രം കഴുകുകയും പച്ചക്കറികൾ നുറുക്കുകയും ചെയ്യുമ്പോൾ ഒരു ചെറിയ പടിയിൽ ഒരു കാൽ കയറ്റി വച്ച് നിൽക്കുന്നതായിരിക്കും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക