ഒമാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തെക്കൻ ശർഖിയയിൽ സൂർ വിലായത്തിലെ വാദി ബു ക്വാലയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. സംവത്തിൽ നാല് പേരെയാണ് വെള്ളപാച്ചിൽ കാണാതായത്.ഇതിനെ തുടർന്ന് റോയൽ ഒമാൻ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തെക്കൻ ശർഖിയയിൽ സൂർ വിലായത്തിലെ വാദി ബു ക്വാലയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് സിവിൽ ഡിഫൻസിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. രണ്ടുപേരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.ഇതിനോടകം 3 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നാലാമനെ കണ്ടെത്താൻ സാധിച്ചിട്ടില്ല . ഇയാൾക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നുവെന്നും സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക