തിരുവനന്തപുരം: വിഴിഞ്ഞം ഭാഗത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണില്‍ കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞു.
കേരള തീരത്ത് നീലത്തിമിംഗല സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവയുടെ പഠനത്തിനായി കൂടുതല്‍ ഗവേഷണ- നിരീക്ഷണങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.
കൂട്ടംകൂടല്‍, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ആശയവിനിമയത്തിനായാണ് നീല തിമിംഗലം ശബ്ദം പുറപ്പെടുവിക്കുക.
അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ ഡോ. ദിപാനി സുറ്റാറിയ, കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ ബിജുകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മാസങ്ങളായി തുടര്‍ന്ന ഗവേഷണ പദ്ധതിയില്‍ വിജയം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക