ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ രാജ്യത്ത് വലിയ വിവാദം ഉയർന്ന സാഹചര്യത്തിൽ വിവാദങ്ങളോട് ഇന്ന് കേന്ദ്രസര്‍ക്കാർ മറുപടി പറയും. രാജ്യസഭയില്‍ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവാണ് മറുപടി പറയുക. ഉച്ചക്ക് രണ്ട് മണിക്കാണ് ഐ.ടി മന്ത്രി രാജ്യസഭയില്‍ എത്തുന്നത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനോടകം തന്നെ പ്രതിപക്ഷ നേതൃനിരയിലുള്ള രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു.
ബി.ജെ.പി നേതാക്കളുടെ ഫോണും ചോര്‍ത്തിയിട്ടുണ്ടെന്ന് വ്യക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു.
ഇതിനിടെ ഇവിഷയത്തിൽ പ്രതിപക്ഷം സഭക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇതോടെയായിരുന്നു വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോടിവന്നിയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക