മഴക്കാലം വളരെ രസകരമായ കാലാവസ്ഥയാണെങ്കിലും അതിനോടൊപ്പം തന്നെ നിരവധി അസുഖങ്ങളും (Disease) എത്താറുണ്ട്. ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, വയറിളക്കം, വൈറൽ പനി, ജലദോഷം അങ്ങനെ നിരവധി രോഗാവസ്ഥകൾ ഈ സമയത്ത് ഉണ്ടാകാറുണ്ട്. കോവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.
മഴക്കാലത്തെ ആരോഗ്യ സംരക്ഷണത്തിന് എന്തൊക്കെ ശ്രദ്ധിക്കാമെന്ന് നോക്കാം
1) പാചകം ചെയ്യുന്നതിനുമുമ്പ് എല്ലാ ഭക്ഷണ സാധനങ്ങളും വൃത്തിയായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
2) വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
3) പാചകം ചെയ്യാൻ ശുദ്ധമായ വെള്ളം തന്നെ ഉപയോഗിക്കുക.
4) പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക, ആവശ്യത്തിന് മാത്രം ഭക്ഷണം പാചകം ചെയ്യുക.
5) പൂപ്പൽ ഒഴിവാക്കാൻ പാചകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുക.
6) പാചകം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കിയതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
7) പാൽ, തൈര് മുതലായ ഭക്ഷ്യ സാധനങ്ങൾ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുക.
8) കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, ജീരകം, മല്ലി, മഞ്ഞൾപ്പൊടി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക