വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് നിസ്സാരമായി കരുതേണ്ട ഒരു കാര്യമല്ല.വസ്ത്രങ്ങളെ പ്രധാനമായും അലട്ടുന്ന ഒരു പ്രശ്നമാണ് കരിമ്പൻ. വസ്ത്രങ്ങളുടെ ഒരു ഭാഗം മുഴുവനും കറുത്ത നിറത്തിലെ ചെറിയ കുത്തുകൾ പടർന്നു പിടിക്കപ്പെടുന്നു.
വസ്ത്രങ്ങളെ ബാധിക്കുന്ന ഒരു തരം ഫങ്കസ്സാണ് . പലപ്പോഴും ഇതിന് കാരണമാകുന്നത് തുണിയുടെ നനവാണ്. . ഈർപ്പം തുണികളിൽ തങ്ങി നിൽക്കുന്നത് ഇത്തരം ഫങ്കസ് ഉണ്ടാക്കുകയും തുണികൾ ഉപയോഗ ശൂന്യമാക്കി മാറ്റുകയും ചെയ്യും.
വിയർപ്പും ഇതിന് ഒരു പരിധിവരെ കാരണമാകുന്നു. എന്നാൽ ഇത്തരം പ്രതിസന്ധിയെ മറികടക്കാനായി പലരും ബ്ലീച്ച്, ക്ലോറിൻ പോലുള്ള വസ്തുക്കളാണ് ഉപയോഗിക്കുന്നത്.
എന്നാൽ ഇവ കരിമ്പൻ കളയുന്നതോടൊപ്പം വസ്ത്രം തന്നെയും മുഴുവനായും കേടാകുകയും ചെയ്യുന്നു.
അതേസമയം അൽപം വൈറ്റ് വിനെഗറും ബേക്കിംഗ് സോഡയുമാണ് ഇതിന് പ്രശ്നപരിഹാരം .
ഇവ രണ്ടും അടുക്കളയിലെ ചേരുവകളുമാണ്. ഒപ്പം ഒരു ബ്രഷും വേണം. ആദ്യം തുല്യ അളവിൽ, അതായത് ഒരു ടീസ്പൂൺ വെള്ളമെങ്കിൽ ഒരു ടീസ്പൂൺ വൈറ്റ് വിനെഗർ എടുക്കുക. ഇവ രണ്ടും കൂട്ടിക്കലർത്തുക. ഒരു ബ്രഷ് ഇതിൽ മുക്കി കരിമ്പനായി ഭാഗത്ത് പുരട്ടി അൽപനേരം നല്ലതു പോലെ ഉരയ്ക്കുക. ഇത് പത്തു മിനിററു നേരം തുണിയിൽ വച്ചിരിയ്ക്കണം.
ഇതു പോലെ പത്തു മിനിറ്റ് ശേഷം ബേക്കിംഗ് സോഡയിൽ ബ്രഷ് മുക്കി ഇതേ പോലെ കരിമ്ബന് മുകളിൽ പുരട്ടുക. അൽപം ബേക്കിംഗ് സോഡ കുടഞ്ഞിട്ട ശേഷം ബ്രഷ് കൊണ്ട് ഉരച്ചാലും മതി. ഇതും അൽപനേരം ചെയ്യുക. പിന്നീട് അൽപ നേരം ഇത് തുണിയിൽ വച്ചിരിയ്ക്കുക.പിന്നീട് ഈ വസ്ത്രം സാധാരണ രീതിയിൽ കഴുകാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക