ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ ആശങ്ക തീർത്ത് മുഖ്യമന്ത്രി. ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ വിഷയത്തെ സംബന്ധിച്ച് ഒരു വിവാദം ഉയർന്നുവരേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആനുകൂല്യങ്ങൾ നഷ്ടമാകുമോ എന്ന ആശങ്കയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കുവൈത്തിനു പിന്നാലെ ദുബായിലും നീറ്റ് പരീക്ഷാ കേന്ദ്രം
അനാവശ്യ തര്‍ക്കമുയര്‍ത്തി സാമുദായിക സ്പര്‍ധ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനസംഖ്യാനുപാധികമായി ആനുകൂല്യം മറ്റു വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അതിനിടയിൽ അനാവശ്യ തർക്കങ്ങൾ സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മനഃപൂർവം വിവാദങ്ങൾ ഉണ്ടാക്കരുതെന്നും ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് യാതൊരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക