കൊച്ചി: കാക്കനാട്ട് തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ ദുരൂഹത പിന്നെയും തുടരുന്നു. അതേസമയം സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ഉർജ്ജിതമാക്കി.ഇതേതുടർന്ന് നായകളെ ഇറച്ചി വേണ്ടി കൊന്നുവെന്ന ആരോപണം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിക്കുകയായിരുന്നു.
3 പേര് ചേര്‍ന്ന് നായയെ കുരുക്കിട്ട് പിടിച്ച് വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വിവാദമായതോടെയാണ് സംഭവത്തില്‍ പരാതി ഉയര്‍ന്നത്. ഇതേതുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി നാട്ടുകാരാണ് പോലീസില്‍ പരാതി നല്‍കിയത്. നായകളെ വിഷം കുത്തിവച്ചാണ് കൊലപ്പെടുത്തിയെന്നാണ് സൂചന. ഇവയെ കുഴിച്ചിട്ട സ്ഥലവും പോലീസിന് മനസിലായിട്ടുണ്ട്. നായകളെ കൊണ്ടുപോയ വാഹനം തൃക്കാക്കര നഗരസഭയില്‍ എത്തിച്ചെന്നാണ് പരാതിക്കാരുടെ ആക്ഷേപം. എന്നാല്‍ നായകളെ കൊല്ലാൻ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്നാണ് നഗരസഭ വ്യക്തമാക്കിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക