കോവിഡ് പ്രതിരോധ വാക്സിനേഷനിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ ജനസംഖ്യ 130 കോടിയില്‍ 33.13 കോടി പേര്‍ക്ക് ഒന്നാം ഡോസും 8.51 കോടി പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 42.05 കോടി പേര്‍ക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. 45 വയസിന് ശേഷമുള്ള 75 ശതമാനം പേര്‍ക്ക് (84,90,866) ഒന്നാം ഡോസും 35 ശതമാനം പേര്‍ക്ക് (39,60,366) രണ്ടാം ഡോസും നല്കി. ആരോഗ്യപ്രവര്‍ത്തകരില്‍ ഒന്നാം ഡോസ് 100 ശതമാനം പേരും 82 ശതമാനം പേര് രണ്ടാം ഡോസും എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2021ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 35.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലായി വരുന്നുണ്ട്. 12 ആഴ്ചയാണ് രണ്ടാം ഡോസ് കാലാവധിയായി വരുന്നത്. ഇതാണ് വാക്സിനേഷൻ പുറകോട്ട് പോയെന്ന് പറയുന്നതും നൂറ് ശതമാനം ആകാതെ വരികയും ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക