ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരി ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പുള്ളാട്ട് വളവ് ഹരികൃഷ്ണ (25) ആണ് മരിച്ചത്. യുവതിയുടെ സഹോദരി ഭർത്താവ് രതീഷിനെ കാണാനില്ല.
യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ മെഡി.കോളജിൽ താൽക്കാലിക നഴ്സായി ജോലി ചെയ്യുകയാണ് ഹരികൃഷ്ണ.
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായ സഹോദരിയ്ക്ക് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയുണ്ടായിരുന്നു. സഹോദരിയുടെ കുട്ടികളെ നോക്കുന്നതിനായി അന്ന് രാത്രി സഹോദരീ ഭർത്താവ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തുകയായിരുന്നുവെന്നാണ് വിവരം.
ഹരികൃഷ്ണയേയും രതീഷിനേയും ഫോണിൽ കിട്ടാതെ പരിഭ്രമിച്ച വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക