മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ പിണറായി വിജയൻറെ ഫ്ലക്സിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം.
പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിൽ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയൻ ആണെന്നും വി.ടി ബൽറാം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി.ടി ബൽറാം പിണറായി വിജയൻറെ ഫ്ലക്സിനെ പരിഹസിച്ചത്.
‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിൻറെ ദൈവം’ എന്നാണ് പിണറായി വിജയൻറെ പൂർണകായ ചിത്രത്തോടെ ഫ്ലക്സിൽ എഴുതിയത്. ക്ഷേത്രത്തിൻറെ ആർച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക