ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ചിത്രത്തിൽ ശിവദയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങക്ക് ശേഷം ജയസൂര്യ – പ്രജേഷ് സെന്‍ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത് ചിത്രമാണ് ‘മേരി ആവാസ് സുനോ’. ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
‘ഇഷ്ക് ‘ തെലുങ്ക് പതിപ്പ്, പ്രിയ വാര്യര്‍, സഞ്ജ തേജ എന്നിവർ ഒന്നിച്ച ഗാനം പുറത്തിറങ്ങി
മുംബൈ, കശ്മീർ, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ബി.കെ. ഹരി നാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. ജയസൂര്യ- മഞ്ജുവാര്യർ- പ്രജീഷ് സെൻ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക