ടോക്കിയോ ഒളിമ്പിക്സിൽ വനിതാ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടി ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ മിറാബായ് ചാനു രാജ്യത്തിന്റെ ആദ്യ മെഡൽ നേടി.
മൊത്തം 210 കിലോഗ്രാം ലിഫ്റ്റുമായി ചൈനയുടെ സിഹുയി ഹുവാണ് സ്വർണം നേടിയത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 115കിലോ എടുത്തുയര്‍ത്തിയതോടെയാണ് മീരാബായി ചാനു വെള്ളി മെഡല്‍ ഉറപ്പിച്ചത്.
നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്നി ഒളിംപിക്സിലായിരുന്നു ഇത്. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തിയാണ് കര്‍ണം മല്ലേശ്വരി 2000ല്‍ സിഡ്നിയില്‍ വെങ്കലം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക