കൊച്ചി: ശക്തമായ മഴയെ തുടർന്ന് എറണാകുളം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു.
ഇടപ്പള്ളിയ്ക്ക് സമീപം ദേശീയപാതയിൽ ഇന്ന് രാവിലെ 8 മണിയോടെ സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.
അതേസമയം ബൈപ്പാസിൽ ആലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.
ഗതാഗതം സാധാരണ നിലയിലായത് ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയശേഷമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക