മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. ഇപ്പോഴിതാ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുകയാണ്. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 140 ആയാൽ ജാഗ്രതാ നിർദേശം നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാല്‍ നിലവില്‍ തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകാറില്ല.
സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തികൊണ്ട് വെള്ളമൊഴുക്കേണ്ട സാഹചര്യമുണ്ടായാൽ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നൽകി. പെരിയാറിന്റെ ഇരുകരകളിലുമാടായി താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി കെട്ടിടങ്ങൾ കണ്ടെത്തുന്നതിനും കളക്ടർ നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക