വരുന്ന സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ജനങ്ങളെല്ലാം ദേശീയഗാനം ആലപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമാവധി എല്ലാ ഇന്ത്യക്കാരും സ്വാതന്ത്ര്യ ദിനത്തിൽ ദേശീയഗാനം ചൊല്ലാൻ ശ്രമിക്കണം. ഇന്ത്യക്കാരെ കൊണ്ട് ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്കാരിക മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ടെന്നും ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു.
ദേശീയഗാനത്തോട് കൂടി ചേരുവാനുള്ള ഉദ്യമമാണ് ഈ ആഗസ്റ്റ് 15 . മന് കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ പുതിയ പരിപാടിയിൽ എല്ലാവരും പങ്കെടുക്കുവാൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക