ഇനി ഇൻസ്റ്റാഗ്രാം സ്റ്റോറികളിലെ ടെസ്റ്റുകൾ ഓട്ടോമാറ്റിക്കായി വിവർത്തനം ചെയ്യപ്പെടും. ഒന്നും രണ്ടുമല്ല, 90 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുവാൻ ഇൻസ്റ്റാഗ്രാമിന് ഇനി സാധിക്കും. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിന് നിരവധി ഉപയോക്താക്കളാണുള്ളത്. ഇനി ഇൻസ്റ്റാഗ്രാമിൽ നമ്മൾ കാണുന്ന ഏതെങ്കിലും സ്റ്റോറിയിൽ അറിയാത്ത ഭാഷയിലുള്ള ടെക്സ്റ്റ് ആണ് ഉള്ളതെങ്കിൽ ഇത് ഓട്ടോമാറ്റിക്കായി വിവർത്തനം ചെയ്യാം. അതിനായി സ്റ്റോറി പോസ്റ്റിന്റെ മുകളിൽ ഇടത് ഭാഗത്തായി കാണാനാവുന്ന ‘സീ ട്രാൻസലേഷൻ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതി.
കോട്ടയം അയര്‍ക്കുന്നത്ത് നായയെ ഓടുന്ന കാറിൽ കെട്ടിവലിച്ചു ക്രൂരത; പരാതിയുമായി നാട്ടുകാർ
‘സീ ട്രാന്സലേഷന്’ ഓപ്ഷൻ തിരഞ്ഞെടുത്താൽ സ്റ്റോറിയിലെ ടെക്സ്റ്റ് ഓട്ടോമാറ്റിക്കായി വിവർത്തനം ചെയ്ത് ലഭ്യമാകും. ഹിന്ദി, ജാപ്പനീസ്, പോര്‍ച്ചുഗീസ്, അറബിക് തുടങ്ങിയവ ഉൾപ്പെടെ 90 ഭാഷകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. സ്റ്റോറികളിലെ ടെക്സ്റ്റ് ട്രാന്‍സലേറ്റ് ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളു എന്നതും പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക