രാജ്യത്ത് കോവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാറിക്കടക്കുന്നതിനായി കൂടുതൽ കറന്‍സി നോട്ടുകള്‍ അച്ചടിക്കുവാനൊന്നും പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. മാത്രമല്ല, ആത്മനിര്‍ഭര്‍ ഭാരത് മിഷന്റെ കൂടി പിന്തുണയോടെ സാമ്പത്തിക രംഗം ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ തിരിച്ചുവരവിന്റെ പാതയിലാണുള്ളതെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ജിഡിപി 2020-21 കാലഘട്ടത്തില്‍ 7.3 ശതമാനത്തോളം ചുരുങ്ങിയെങ്കിലും സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമായി നിലകൊള്ളുന്നു എന്ന് മന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കിയെന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക