ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വാർത്തകളാണ് ഇപ്പോൾ ഉയരുന്നത്. വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അയോധ്യയിൽ നിന്ന് യോഗി ആദിത്യനാഥ് ജനവിധി തേടുമെന്ന് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന് സീറ്റ് നൽകുന്നതിന് നിലവിലെ എംഎൽഎ വേദ് പ്രകാശ് ഗുപ്ത തയ്യാറായതായും വിവരങ്ങൾ പുറത്തുവന്നു.
അയോധ്യയിൽ നിന്ന് മുഖ്യമന്ത്രി ജനവിധി തേടിയാൽ അത് തങ്ങളുടെ ഭാഗ്യമാണെന്നും പാർട്ടിയാണ് ആരാണ് മത്സരിക്കേണ്ടതെന്ന് തീരുമാനിക്കുകയെന്നും മുഖ്യമന്ത്രിയുടെ പരിഗണനയിൽ അയോധ്യയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുപിയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് മുന്നിലുണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം ഇത് അഭിമാനത്തിന്റെ കാര്യമാണെന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക