കാര്‍ഗില്‍ വിജയ് ദിവസ് ആചരണത്തിന്റെ ഭാഗമായി കാര്‍ഗില്‍ പോരാളികള്‍ക്കായി തപാല്‍ വകുപ്പ് ഇ പോസ്റ്റ് ക്യാമ്പയിന് നടത്തി. കാര്‍ഗില്‍ യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ് കടന്നപ്പള്ളിയിലെ വീട്ടില്‍ കഴിയുന്ന പി വി ശരത്ചന്ദ്രനെ കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് പി കെ ശിവദാസന്‍ സന്ദര്‍ശിച്ച് തപാല്‍ വകുപ്പിന്റെ ആദരം അറിയിച്ചു. ശരത്ചന്ദ്രന്റെ പേരില്‍ തപാല്‍ ജീവനക്കാരും പൊതുജനങ്ങളും അയച്ച ഇപോസ്റ്റ് സന്ദേശങ്ങളും ഉപഹാരവും കൈമാറി. പരിയാരം മെഡിക്കല്‍ കോളേജ് പോസ്റ്റ് മാസ്റ്റര്‍ ഇ വി രവീന്ദ്രന് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക