കൊവിഡ് കാലത്തെ മാറിയ സാഹചര്യങ്ങള്‍ പരിഗണിച്ച് സഹകരണ മേഖലയിലും സമാന സ്ഥാപനങ്ങളിലും സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഡിജിറ്റല്‍ മോഡല്‍ ബിസിനസിനെ പറ്റിയുള്ള ഓണ്‍ലൈന്‍ ശില്പശാല ജൂലൈ 29ന് രാവിലെ 11 മണി മുതല്‍ നടക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ്, മൈസോണ്‍ സ്്റ്റാര്‍ട്ട് അപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ശില്പശാല സംഘടിപ്പിക്കുന്നത്. ശില്പശാലയുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് സഹകരണ-രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി എന്‍ വാസവന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. എന്‍ സി സി ടി സെക്രട്ടറി മോഹന്‍കുമാര്‍ മിശ്ര അധ്യക്ഷനാകും. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ വി രാമകൃഷ്ണന്, മൈസോണ്‍ ചെയര്മാന് ഷെലിന് സുഗുണന്, എംഡി കെ സുഭാഷ് ബാബു. ഐസിഎം ഡയറക്ടര്‍ എം വി ശശികുമാര്‍, ഫാക്കല്‍റ്റി അംഗം വി എന്‍ ബാബു എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ധനകാര്യ-ക്ഷീര-മത്സ്യ-വിപണി മേഖലകളിലെ ജില്ലയിലെ സഹകാരികളും ജീവനക്കാരും വകുപ്പുദ്യോഗസ്ഥരും ശില്പശാലയില് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക