ലഖ്നൗ: ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ ലഖ്നൗ-അയോധ്യ ദേശീയപാതയിൽ അമിതവേഗത്തിൽ വന്ന ട്രക്ക് ഡബിൾ ഡക്കർ ബസ്സിലിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. സംഭവത്തിൽ 19 യാത്രക്കാർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റ യാത്രക്കാരെ അടിയന്തര വൈദ്യചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചതായി രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയായ യുപി പോലിസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. നിരവധി പേർ ഇപ്പോഴും ബസ്സിനടിയിൽ കുടുങ്ങിക്കിടക്കുക യാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക