കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാൽ മതി എന്നാണ് പലരുടെയും ചിന്ത. പലരുടെയും പ്രധാന പ്രശ്നം വയറിൻറെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് .
ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാൻ കഴിയുകയുള്ളൂ. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ഉറക്കവും വണ്ണവും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ശരിയായി ഉറക്കം ലഭിക്കാതെ വരുമ്പോൾ വിശപ്പ് അനുഭവപ്പെടും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും വണ്ണം കൂടാൻ കാരണമാവുകയും ചെയ്യും. ഉറക്കം വേണ്ടത്ര ഇല്ലാത്തവരിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പ്രയാസമാണ്. അതിനാൽ, വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.
രണ്ട്…
കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ നിന്ന് ഒഴിവാക്കുക.
മൂന്ന്…
കാർബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കി, പച്ചക്കറികളും പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുക.
നാല്…
നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയർ കുറയ്ക്കാൻ സഹായിക്കും. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
അഞ്ച്…
ഗ്രീൻ ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വരെ വ്യക്തമാക്കുന്നുണ്ട്. അഞ്ചിൽ താഴെ മാത്രം കലോറി അടങ്ങിയിട്ടുള്ള ഗ്രീൻ ടീ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും ഡയറ്റിൽ ഉൾപ്പെടുത്തണം. രാവിലെ വെറും വയറ്റിൽ ഗ്രീൻ കുടിക്കുന്നതാണ് ഏറ്റവും നല്ലത്.
ആറ്…
നട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അമിതവണ്ണവും കുടവയറും കുറയ്ക്കാൻ സഹായിക്കും. അതിനാൽ ബദാം, വാൾനട്സ് തുടങ്ങിയവ പതിവായി കഴിക്കാം.
ഏഴ്…
സ്ട്രെസ്സ് കൂടുമ്പോൾ വയറിൽ കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ സ്ട്രെസ്സ് കുറയ്ക്കാനുള്ള വഴികൾ സ്വീകരിക്കുക.
എട്ട്…
പഞ്ചസാരയുടെ ഉപയോഗം, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം എന്നിവ കുറയ്ക്കുന്നത് വയർ കുറയ്ക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക