ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയ ഗായികയാണ് നേഹ കക്കർ.റിയാലിറ്റി ഷോകളിൽ വിധികർത്താവ് കൂടി ആയ നേഹയുടെ വിവാഹം ഗായകൻ രോഹൻപ്രീത് സിംഗുമായി അടുത്തിടെയാണ് നടന്നത്.
ഇപ്പോഴിതാ മൂന്ന് സീസണുകളിലായി തുടർച്ചയായി വിധികർത്താവായ സംഗീത റിയാലിറ്റി ഷോയിൽ നിന്നും പിന്മാറിയിരിക്കുകയാണ് നേഹ.
ഇന്ത്യൻ ഐഡൽ എന്ന ഷോയുടെ വിധി കർത്താവാണ് നേഹ. പരിപാടിയിൽ നിന്നു വിട്ടു നിൽക്കുന്നതിന്റെ കാരണം നേഹ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത്രയും കാലം നല്ല രീതിയിൽ കഠിനാധ്വാനം ചെയ്തു. ജീവിതത്തിൽ പലതും നേടി. ഇനി തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് ഭർത്താവിനൊപ്പം സമയം ചിലവഴിക്കണം എന്നാണ് ആഗ്രഹമെന്നെ നേഹ പറഞ്ഞു. നിരവധി പേരാണ് നേഹയുടെ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഒരു സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക