ഇന്ത്യന്‍ ആംഗ്യഭാഷ ഇനി സ്കൂളുകളില്‍ പഠനവിഷയം. ഇനി മറ്റ് ഭാഷകള്‍ പഠിക്കുന്നതുപോലെ സ്കൂളുകളില്‍ നിന്നും ഇന്ത്യന്‍ ആംഗ്യഭാഷ പഠിക്കാന്‍ സാധിക്കും. രാജ്യത്തെ വിദ്യാഭ്യാസ സമൂഹവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ അഭിസംബോധനയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസത്തില്‍ വിദ്യാർത്ഥികൾക്ക് ഒന്നിലധികം പ്രവേശന, എക്സിറ്റ് ഓപ്ഷനുകള്‍ ഇതുവഴി ലഭിക്കും. പഠനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് പിന്നീട് തുടരാന്‍ ഇത് അവസരമൊരുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ‘എഐ ഫോര്‍ ഓള്’ എന്ന പദ്ധതിക്കും തുടക്കമായി.
14 ടെക്നിക്കല്‍ കോളജുകള്‍ പ്രാദേശിക ഭാഷകളില്‍ എൻജിനീയറിങ് കോഴ്സുകള്‍ ആരംഭിക്കും. അധ്യാപക പരിശീലനത്തിന്റെ സംയോജിത പദ്ധതിയായ നിഷ്ഠ 2.0 യും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക