തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് എം സി അജിത്തിനെ മാറ്റി. പകരം ചുമതല നൽകിയിരിക്കുന്നത് . മൂന്നംഗ സമിതിക്കാണ് .
ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. ഭരണം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ മാറ്റമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
അതിനിടെ, കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് പൊലീസ് മനഃപൂർവം വൈകിപ്പിക്കുന്നു എന്ന ആരോപണവുമായി ബി ജെ പിയും കോൺഗ്രസും രംഗത്തെത്തി.
സി പി എമ്മിന്റെ ഒത്താശയോടെ ക്രൈംബ്രാഞ്ച് പ്രതികളെ മൊഴി പഠിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. ആറുദിവസം മുമ്പാണ് നാലുപ്രതികളെ കസ്റ്റഡിയിലെടുത്തത്.
നാട്ടുകാരാണ് പ്രതികളുടെ ഒളിസങ്കേതം പൊലീസിന് കാട്ടിക്കൊടുത്തത്. എന്നാൽ പ്രതികളാരും കസ്റ്റഡിയിൽ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് കേസന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക