ഇനി മുതൽ ബാങ്കിങ് ഇടപാടുകൾക്കായി ആളുകൾക്ക് കാത്തിരിക്കേണ്ടി വരില്ല. പെന്ഷന്, വേതനം, ഇഎംഐ എന്നിവയ്ക്കായി ബാങ്ക് പ്രവർത്തിക്കുന്ന ദിവസം വരെ ജനങ്ങൾക്ക് കാത്തിരിക്കേണ്ട ആവശ്യം ഇല്ല. പുതിയ മാറ്റങ്ങളുമായി എത്തുകയാണ് ആർബിഐ. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ മാറ്റങ്ങൾ വരും. ബാങ്കുകൾ പ്രവർത്തിക്കാത്തതിന്റെ പേരിൽ സാലറിയും പെന്‍ഷനും ഇഎംഐയും ഒന്നും തന്നെ ഇനി മുടങ്ങില്ല.
കോവിഡ് വ്യാപനം കുറഞ്ഞു, പഞ്ചാബിൽ സ്കൂളുകൾ തുറക്കുന്നു
നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ആർബിഐ മാറ്റം വരുത്തിയിട്ടുണ്ട്. ഞായറാഴ്ചയും പൊതു അവധി ദിവസവും ഇത്തരം പ്രവർത്തനങ്ങൾ ഇനി മുതൽ നടത്താനാകും. മാത്രമല്ല, എടിഎമ്മില്‍ നിന്ന് പണം പിന്വലിക്കുന്നത്തിനുള്ള ചാർജ് 15 രൂപയില്‍ നിന്ന് 17 രൂപയായി ഉയർത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നല്കി വരുന്ന സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കും. ഇത് പ്രകാരം 20 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടത്. പുതിയ തീരുമാനങ്ങളെല്ലാം നാളെ മുതൽ നിലവിൽ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക