ഭോപ്പാല്‍: മധ്യപ്രദേശില്‍ ജയില്‍ ഭിത്തി ഇടിഞ്ഞുവീണ് 22 തടവുകാര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റി.
ഭിണ്ഡ് ജില്ലാ ജയിലില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.10നായിരുന്നു സംഭവം. അപകടസമയത്ത് ജയിലില്‍ 255 തടവുകാരായിരുന്നു ഉണ്ടായിരുന്നത്.
അപകടമുണ്ടായതോടെ പോലീസുകര്‍ സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക