ലക്നോ:പല നമ്പരുളിൽ നിന്നായി മകളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്ന പിതാവിൻറെ പരാതിയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം.
ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് പരാതിക്കാരൻ. ഐപിഎസ് ഉദ്യോഗസ്ഥൻ ബി.ആർ.മീണയ്ക്കെതിരെയാണ് ഇയാൾ പരാതി നൽകിയത്.
മീണ പല ഫോൺ നമ്പരുകളിൽ നിന്നായി എല്ലാ ദിവസവും രാത്രി മകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ട്വിറ്ററിലൂടെയാണ് പിതാവ് ആരോപണം ഉന്നയിച്ചത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഡിജിപി മുകുൾ ഗോയലിനെയും ട്വീറ്റിൽ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. ഡിജിപിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക