തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ മന്ത്രി വി. ശിവൻകുട്ടി ഇപ്പോൾ രാജിവച്ചാൽ ധാർമികതയെങ്കിലും ഉയർത്തിക്കാട്ടാമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രാജിവച്ചില്ലെങ്കിൽ അദ്ദേഹത്തിന് നാണംകെട്ട് പുറത്തുപോകേണ്ടി വരുമെന്നും മുരളീധൻ പറഞ്ഞു.
കോടതി ശിക്ഷിച്ചാൽ ശിക്ഷ പല രീതിയിലാകാം. അത് ജഡ്ജിയുടെ അധികാരമാണ്. പക്ഷേ രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിച്ചാൽ എംഎൽഎ സ്ഥാനം പോകും.
അതിൽ കുറവാണ് ശിക്ഷിക്കുന്നതെങ്കിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരുമല്ലോ എന്നും മുരളീധരൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക