വളർത്തുമൃഗത്തെ നഷ്ടപ്പെടുന്നത് പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന് തുല്യമാണ്. ഏകദേശം രണ്ട് വർഷം മുമ്പ് നായയെ കാണാതായ ഡൈ്വറ്റ് എന്ന വിസ്കോൺസിൻ സ്വദേശിയായ ആളുടെ കഥ ഇങ്ങനെയാണ്.
വളർത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനുള്ള ഒരു വാർത്താ പരിപാടി കാണുന്നതിനിടെയാണ് കാണാതായ തന്റെ പേഡെ എന്ന നായയെ ഡൈ്വറ്റ് തിരിച്ചറിഞ്ഞത്.
വിസ്കോൺസിൻ ഹ്യൂമൻ സൊസൈറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതനുസരിച്ച്, വിറ്റി ടിവിയിലെ അഡോപ്റ്റ്-എ-പെറ്റ് എന്ന പരിപാടിയിലാണ് തനിയ്ക്ക് നഷ്ടപ്പെട്ട വളർത്തുനായയെ ഡൈ്വറ്റ് തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ ടിവിയുമായി ബന്ധപ്പെട്ടു. അങ്ങനെ 2 വർഷങ്ങൾക്ക് ശേഷം കുടുംബത്തിന് അവരുടെ പ്രിയപ്പെട്ട നായയെ തിരികെ കിട്ടി. ഈ ഒത്തുചേരലിന്റെ വീഡിയോ ഡബ്ല്യുഎച്ച്എസ് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഡൈ്വറ്റിന്റെ ഇപ്പോൾ 12 വയസ്സുള്ള മകൾക്ക് കൂട്ടായാണ് പേഡെയെ ആദ്യം വീട്ടിലേക്ക് കൊണ്ടുവന്നത്.
എന്നാൽ രണ്ട് വർഷം മുമ്പ് നായയെ നഷ്ടപ്പെടുകയായിരുന്നു. ഡൈ്വറ്റിന്റെ അമ്മ മെലീസയാണ് നായയെ ഏറ്റെടുക്കാൻ എത്തിയത്.
മെലീസയും പേഡെയും കണ്ടുമുട്ടുന്ന ഹൃദയസ്പർശിയായ വീഡിയോ കണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ കമന്റുകൾ രേഖപ്പെടുത്തി. ഇവരുടെ സ്നേഹബന്ധം കണ്ട് പലരും അത്ഭുതപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക