കൊല്ലം കടപുഴയിൽ യുവതി ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ വനിതാ കമ്മിഷന്റെ ഇടപെടൽ. ജീവനൊടുക്കിയ കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണന്റെ വീട് സന്ദർശിച്ച വനിതാ കമ്മിഷൻ അംഗം അഡ്വ.എം.എസ്.താര വീട്ടുകാരിൽ നിന്നും തെളിവെടുത്തു.
രേവതിയുടെ വിദേശത്തുള്ള ഭർത്താവും ഭർത്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചിരുന്നതായി മാതാവും കുടുംബാംഗങ്ങളും കമ്മിഷനെ അറിയിച്ചിട്ടുണ്ട്.
ഭർത്താവ് വിദേശത്തായിരുന്നുവെങ്കിലും ഫോണിലൂടെ നിരന്തരം മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കമ്മിഷനോട് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക