തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് നിര്‍ണായക യോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടെ മാറ്റം വരുത്തുന്ന വിഷയം ഉള്‍പ്പെടെ പരിഗണിച്ചേക്കും.
നിലവില്‍ ടിപിആര്‍ അടിസ്ഥാനമാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സംവിധാനത്തിന് മാറ്റം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശസ്ഥാപനങ്ങളിലെ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. നിലവിലെ സംവിധാനത്തിന് പകരം പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിദഗ്ധ സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പിന്നാലെയാണ്പുതിയ നിര്‍ദേശങ്ങള്‍ സമിതി നല്‍കിയിരിക്കുന്നത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രായോഗികമല്ലെന്നും പിന്‍വലിക്കണമെന്നും നേരത്തെ തന്നെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
ലോക് ഡൗണ്‍ ഉളവുകളിലെ പുതിയ നിര്‍ദേശങ്ങളും ഇന്ന് ഉണ്ടായേക്കും. വാരാന്ത്യങ്ങളിലെ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കുമോ എന്നതായിരിക്കും ജനങ്ങള്‍ കാത്തിരിക്കുന്ന തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക