പാലക്കാട്: പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് രണ്ടുപേർ മയക്കുമരുന്നുമായി പിടിയിൽ.കോൽപ്പാടം സ്വദേശികളായ രാഹുൽ കൃഷ്ണകുമാർ, രാഹുൽ രാജൻ എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് ഇരുപത്തിയെട്ട് ഗ്രാം എം ഡി എം എയാണ് പിടികൂടിയത്.
രാവിലെ പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് എം ഡി എ എ പിടികൂടിയത്. പ്രതികൾ നേരത്തെയും അബ്ക്കാരി കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക